പുതിയ ചിത്രമായ ഉരുക്കു സതീശന്റെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്.ഒപ്പം തന്റെ സിനിമയുടെ ഭാഗമാകണമെങ്കിൽ ഷൂട്ടിംഗ് സെറ്റിൽ പാലിച്ചിരിക്കേണ്ട നിബന്ധനകളും താരം പറയുന്നുണ്ട്.
വലിപ്പ ചെറുപ്പങ്ങൾ ഇല്ലാത്ത ഇടമാണ് താനെ ഷൂട്ടിംഗ് സൈറ്റ് എന്നും അവിടുത്തെ പരമാവധി ജോലികളും താൻ സ്വയം ചെയ്യാറാണ് പതിവെന്ന് പണ്ഡിറ്റ് പറയുന്നു.പോകുന്ന വിടങ്ങളിലെ ഏതെങ്കിലും വീടുകളുമായി സൗഹൃദം സ്ഥാപിച്ച ഭക്ഷണത്തിനുള്ള അറിയും പച്ചക്കറികളും അവർക്ക് വാങ്ങി നൽകി അവർ പാകം ചെയ്തു തരുന്ന ഭക്ഷണമാണ് കഴിക്കാറെന്നും അല്ലെങ്കിൽ ഏതെങ്കിലും നാടന്‍ ഭക്ഷണശാലയില്‍ നിന്നും ഭക്ഷണം വാങ്ങി സെറ്റില്‍ നൽകാറാണ് പതിവെന്നും അദ്ദേഹം പറയുന്നു.ഏകദേശം 15 മുതല്‍ 25 വരെ ആളുകളേ ഓരോ ദിവസവും സെറ്റില്‍ ഉണ്ടാകൂ.എല്ലാവരേയും തുല്യമായി പരിഗണിച്ച്, ചെറിയ ജോലിക്കാര്‍, ചെറിയ റോള്‍ ചെയ്യുന്നവര്‍ എന്നീ വലുപ്പ ചെറുപ്പം ഇല്ലാതെ ഒരേ ചിന്തയോടെ യാതൊരു വിധ ജാഡയും അംഗീകരിക്കാത്ത രീതിയാണ് തന്റേതെന്നും പണ്ഡിറ്റ് പറയുന്നു.പരമാവധി ലോഡ്ജിങ്ങ് ഇല്ല. പഠിക്കുന്ന കുട്ടികളാണെങ്കില്‍ സെറ്റില്‍ ബുക്കെടുത്തു വരണം. ഫ്രീ ടൈമി ല്‍ വെറുതെ ഇരിക്കാതെ അവര്‍ പഠിച്ചിരിക്കണം. ആരാന്റെ കുറ്റവും, കുറവും പറഞ്ഞീരിക്കുവാന് സമ്മതിക്കില്ല. പുകവലി, മദൃപാനം സെറ്റില്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം പറയുന്നു
Post Your Comments