സിനിമയില്‍ എത്തിയ ആദ്യ കാലങ്ങളില്‍ മമ്മൂട്ടിയ്ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ റഹ്മാന്‍ എത്തിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നിഴല്‍ മാത്രമായി മാറുമെന്നു കരുതി ഒരു വേഷം താന്‍ ആദ്യം നിരസിച്ചിട്ടുണ്ടെന്നു റഹ്മാന്‍ പറയുന്നു. മമ്മൂട്ടിയും റഹ്മാനും ഒന്നിച്ച് ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും കരിയറിലെ ബ്രേക്കായിരുന്നു രാജമാണിക്യം. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ തിരോന്തോരം സ്‌റ്റൈയില്‍ നിര്‍മ്മിച്ച ചിത്രമാണ് രാജമാണിക്യം. ബല്ലാരിയിലെ പോത്ത് കച്ചവടക്കാരനായെത്തിയ രാജമാണിക്യത്തിനെയും കൂട്ടുകാരെയും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനെ പോലെയുള്ള കൂട്ടുകാരന്റെ വേഷത്തിലായിരുന്നു റഹ്മാന്‍ അഭിനയിച്ചിരുന്നത്.
ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ പോലെ തന്നെ റഹ്മാന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ രാജമാണിക്യത്തില്‍ അഭിനയിക്കണോ എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നുവന്നു റഹ്മാന്‍ പറയുന്നു. മമ്മൂട്ടിയുടെ രാജമാണിക്യത്തില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് താന്‍ പലപ്പോഴും ആലോചിച്ചിരുന്നു. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്ന് തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്ന് റഹ്മാന്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യം താന്‍ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ രാജമാണിക്യം നിനക്ക് ഒരു ബ്രേക്ക് ആവുമെന്നായിരുന്നു മമ്മൂട്ടി അഭിപ്രായപ്പെട്ടത്. പടം ഹിറ്റാവും. ധൈര്യമായി അഭിനയിക്കാന്‍ മമ്മൂക്ക പറഞ്ഞു.
പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു ചിത്രത്തിന്‍റെ വിജയം. മമ്മൂട്ടി, റഹ്മാന്‍, മനോജ് കെ ജയന്‍, ഭീമന്‍ രഘു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.
Post Your Comments