CinemaGeneralMollywoodNEWSWOODs

വ്യാജ മരണവാര്‍ത്തയെക്കുറിച്ച് ഗായിക പി സുശീല പ്രതികരിക്കുന്നു

സോഷ്യല്‍ മീഡിയയുടെ വ്യാജമരണത്തിനു ഇരയായിരിക്കുകയാണ് ഗായിക പി.സുശീല. ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച ഇന്ത്യന്‍ ഗായികയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ സുശീല അന്തരിച്ചു എന്ന പറഞ്ഞ് വ്യാഴാഴ്ച രാത്രി മുതലാണ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. ഫെയ്സ്ബുക്കിലാണ് ആദ്യം ചരമവാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

സത്യാവസ്ഥ അറിയാതെ പലരും ഈ വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കുകയും ട്വിറ്ററിലും ഫെയ്സ്ബുക്കിലുമെല്ലാം ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ അമേരിക്കയില്‍ അവധിക്കാലം ചിലവിടുകയായിരുന്ന സുശീല തന്നെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നു. ഒരു വീഡിയോയിലൂടെയാണ് സുശീല താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചത്.

‘എന്നെ കുറിച്ചുള്ള ചില പ്രചരണങ്ങള്‍ നടക്കുന്നത് കാണാനിടയായി. ഞാനിവിടെ അമേരിക്കയില്‍ പൂര്‍ണ ആരോഗ്യവതിയായി കഴിയുകയാണ്. അടുത്ത ദിവസം തന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങും. തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഞാന്‍ സ്വസ്ഥയാവും. അഭിമുഖത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാം. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. അതൊന്നും ആരും വിശ്വസിക്കരുത്. എനിക്ക് ഒരു കുഴപ്പവുമില്ല’-വീഡിയോ സന്ദേശത്തില്‍ സുശീല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button