നാടകത്തിലും സിനിമയിലും സജീവമായ നടിയാണ് നിലമ്പൂര്‍ ആയിഷ. അറുപതുകളില്‍ സിനിമയിലേക്കെത്തിയ ആയിഷയ്ക്ക് മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മലയാള സിനിമയിലെ ആദ്യ കളര്‍ ചിത്രം മായിരുന്ന കണ്ടം ബെച്ച കോട്ടിലൂടെയാണ് അവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ദുരിതപൂര്‍ന്നമായ ഒരു ജീവിതം തനിക്കുണ്ടായിരുന്നുവെന്നു നടി വെളിപ്പെടുത്തുന്നു.
13ാമത്തെ വയസ്സില്‍ 47കാരനുമായുള്ള വിവാഹം കഴിയേണ്ടിവന്നു. ചെറിയ കുട്ടിയായിരുന്നു അന്ന്. വിവാഹം കഴിഞ്ഞ് അഞ്ച് നാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ അയാളെ ഒഴിവാക്കിയിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു. ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് പിടയുന്നതിനിടയില്‍ ജേഷ്ഠന്‍ കണ്ടതോടെ ആ ശ്രമം പരാജയപ്പെട്ടുവെന്നും അന്ന് ജേഷ്ഠന്‍ നല്‍കിയ ഉപദേശമാണ് വീണ്ടും ജീവിതത്തിലേയ്ക്ക് നടത്തിയതെന്നും താരം ഒരു പ്രസംഗത്തില്‍ പറയുന്നു
മരിച്ച് കാണിക്കാനല്ല ജീവിച്ച് കാണിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് ശരിയാണെന്ന് തനിക്കും തോന്നി. അതോടെയാണ് ജീവിക്കാന്‍ തീരുമാനിച്ചത്. പിന്നീടാണ് നാടകരംഗത്തേക്ക് കടന്നത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഇന്നും സിനിമയില്‍ സജീവമാണ് നിലമ്പൂര്‍ ആയിഷ.
Post Your Comments