BollywoodCinemaGeneralNEWSWOODs

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി വിവാദ സിനിമാ വിമര്‍ശകന്‍ കമാല്‍ ആര്‍ ഖാന്‍

മലയാളത്തിന്റെ സൂപ്പര്‍താരമായ മോഹന്‍ലാലിനെ ജോക്കര്‍, കോമാളി, ചോട്ടാഭീം എന്നിങ്ങനെ വിളിച്ച് കളിയാക്കിയ വിവാദ സിനിമാ വിമര്‍ശകന്‍ കമാല്‍ ആര്‍ ഖാന്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കെ ആര്‍ കെയുടെ ഭീഷണി. വാര്‍ത്താക്കുറിപ്പിലൂടെയാണ് കെ.ആര്‍.കെയുടെ ആത്മഹത്യാ ഭീഷണി. ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് കെ.ആര്‍.കെയുടെ ആക്ഷേപം.

ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങള്‍ എന്റെ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ കയ്യില്‍ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. എന്നെ സഹായിച്ചില്ലെങ്കില്‍ ഞാന്‍ ജീവനൊടുക്കും. ട്വിറ്റര്‍ ഇന്ത്യ അധികൃതരായിരിക്കും എന്റെ മരണത്തിന് ഉത്തരവാദി. വാര്‍ത്താകുറിപ്പില്‍ കെ ആര്‍ കെ പറയുന്നു.

ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് കെ.ആര്‍.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. തന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്പെന്‍സ് കെ.ആര്‍.കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിറിനെ ചൊടിപ്പിച്ചത്. ആമിറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വിറ്റര്‍ കെ.ആര്‍.കെ.യുടെ അക്കൗണ്ട് മരവിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button