കൊച്ചിയിൽ നടി ആക്ക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയിലുള്ള ഒരു കൂട്ടം സ്ത്രീകൾ രൂപീകരിച്ച സംഘടനയാണ് ‘വുമൺ ഇൻ കളക്ടീവ് ‘.എന്നാൽ ചില നായികമാർ ഈ സംഘടനയിൽ നിന്ന് വിട്ടുനിന്നു .അത്തരം രീതികളോട് പ്രതികരിക്കുകയാണ് സംഘടനയിലെ അംഗമായ റീമ കല്ലിങ്കൽ.
നമ്മുടെ താരങ്ങളായ മംമ്തയും ശ്വേതയും മിയയും നമിതയും പറഞ്ഞത് അവര്‍ക്ക് മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല അതിനാല്‍ ഇത്തരം സംഘടനയുടെ ആവശ്യമില്ലെന്നാണ്.ഞാനും അത്തരം അനുഭവങ്ങളൊന്നും മുമ്പൊരിക്കലും നേരിട്ടിട്ടില്ല. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ഞങ്ങള്‍ സംസാരിക്കുന്നത്-റിമ പറഞ്ഞു.
ഇത്തരം കാര്യങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈനെതിരായ ലൈംഗികാരോപണ കേസ് .അന്ന് പലരും ഒറ്റയ്ക്ക് നേരിട്ട കാര്യങ്ങൾ ഇന്ന് കൂട്ടത്തോടെ പറയുകയാണ്.
അവള്‍ക്കൊപ്പം ആരുമുണ്ടാകില്ലെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപം മാത്രമേ ഉള്ളു. ജയിലിന് മുമ്പിൽ ലഡു വിതരണം ചെയ്തവരേക്കാളും കൊട്ടിഘോഷം നടത്തിയവരേക്കാളും കൂടുതൽ ആളുകൾ ഞങ്ങൾക്കൊപ്പമുണ്ട് എന്നതാണ് ഞങ്ങളുടെ ശക്തിയെന്നും റീമ പറഞ്ഞു
Post Your Comments