ഒരു കാലത്ത് മലയാളി യുവാക്കളുടെ മനം കവർന്ന താരമാണ് ബാബു ആന്‍റണി. അദ്ദേഹത്തിന്‍റെ ശാരീരിക ഘടനയാണ് അന്നും ഇന്നും ആരാധകർക്ക് പ്രിയം .എന്നാൽ അദ്ദേഹം സിനിമാ മേഖലയിൽ എത്തിയകാലം മുതൽ കേൾക്കുന്ന ആരോപണമാണ് ബാബു ആന്‍റണിയുടെയും ചാര്‍മിളയുടെയും പ്രണയം. അത്തരം ആരോപണങ്ങൾക്ക് കാലങ്ങൾക്കിപ്പുറം മറുപടി പറയുകയാണ് താരം.
താൻ ചാര്‍മിളയെ പ്രണയിച്ചിട്ടില്ല എന്നാൽ മറ്റൊരു മലയാളി പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു,ആ കുട്ടി സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത ആളായിരുന്നു .ചില തെറ്റുദ്ധാരണകള്‍ മൂലം ആ ബന്ധം പിരിഞ്ഞു എന്നാൽ ഇപ്പോഴും ആ പെൺകുട്ടിയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
ചാർമിളയോട് മാന്യമായി തന്നെയാണ് പെരുമാറിയിട്ടുള്ളത്.ഒരാളെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കരുത്. പ്രണയപരാജയം ഉണ്ടായി ഞാന്‍ തകര്‍ന്നിരിക്കുന്ന സമയത്തായിരുന്നു ഈ വിവാദവും ഉണ്ടായത്.തന്‍റെ കഥകളെല്ലാം അറിയാവുന്ന ഒരാളില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചിരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments