CinemaGeneralMollywoodMovie GossipsNEWSWOODs

ഈ കറുമ്പനൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ദിവ്യാ ഉണ്ണിയ്ക്ക് കാലം നല്‍കിയത്..!!

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നിരുന്ന നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും സിനിമയിലേയ്ക്ക് വരുന്നുവെന്ന് സൂചന. ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറില്‍ നിന്ന് വിവാഹ മോചനം നേടി ഇനിയുള്ള ജീവിതം മകള്‍ക്കായി ജീവിക്കുമെന്നും ദിവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പതിന്നാല് വര്‍ഷം നീണ്ട വിവാഹജീവിതം അവസാനിപ്പിക്കുന്ന ദിവ്യ ഉണ്ണിയുടെ വിവാഹ മോച്ചനത്തിനോപ്പം പ്രചരിക്കുന്ന ഒരു പോസ്ടന് ഇപ്പോള്‍ ചര്‍ച്ച. വിനയന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇടയില്‍ നടന്‍ കലാഭവന്‍ മണിയെ ദിവ്യ അപമാനിച്ചിരുന്നുവെന്നു വാര്‍ത്ത.

മണിയ്ക്കൊപ്പം ഒരു സീനില്‍ അഭിനയിയ്ക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഈ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല’ എന്നു പറഞ്ഞ് മണിയെ ദിവ്യ ഉണ്ണി അപമാനിച്ചു എന്നാണ് പ്രചരിയ്ക്കുന്ന പോസ്റ്റ്. സ്മാര്‍ട് പിക്സ് മീഡിയ എന്ന ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ ഇത് ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

പോസ്റ്റ് പൂര്‍ണ്ണ രൂപം

കലാഭവന്‍മണി സിനിമയില്‍ വന്ന സമയം… വിനയന്റെ ഒരു ഫിലിമില്‍ ദിലീപിനോടൊപ്പം മണി അഭിനയിക്കുന്നു.. നായിക പുതു മുഖം… നായികയുടെ മുറച്ചെറുക്കനായി മണി… ആ സിനിമയില്‍ ഒരു സ്വപ്ന ഗാനരംഗത്തു മണി തന്റെ മുറപ്പെണ്ണുമായി ഉള്ള പ്രണയരംഗം ഉണ്ട്.. പക്ഷെ ആ സീന്‍ എടുക്കാന്‍ നേരം നായിക നടി പറഞ്ഞു ‘ഈ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല ‘അന്ന് മണി അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട് .. പിന്നീട് മലയാളത്തില്‍ അവസരം കുറഞ്ഞപ്പോള്‍ ഈ നടി തമിഴില്‍ അഭിനയിച്ചത് മണിയേക്കാള്‍ കറുത്ത പാര്‍ത്ഥിപന്റെ കൂടെ ആയിരുന്നു… വര്‍ഷങ്ങള്‍ കഴിഞ്ഞു മണി വലിയ നടന്‍ ആയി.. നായകന്‍ ആയി … പല സുന്ദരികളും മണിയുടെ നായിക ആയി .. ലോക സുന്ദരി ഐശ്വര്യ റായ് വരെ മണിയോടൊപ്പം അഭിനയിച്ചു (എന്തിരന്‍)… പക്ഷെ ഈ നടി ഫീല്‍ഡ് ഔട്ട് ആയി.. അമേരിക്കകാരനായ ഒരു വെളുത്തു തുടുത്ത മലയാളിയെ കല്യാണം കഴിച്ചു… ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ നടിയുടെ വിവാഹ മോചന വാര്‍ത്ത ആണ്

‘ഗുണപാഠം …മാനുഷിക ബന്ധങ്ങള്‍ നില നില്‍ക്കുന്നത് തൊലി നിറത്തില്‍ അല്ല …’

shortlink

Related Articles

Post Your Comments


Back to top button