‘പറവ’ എന്ന സിനിമയിലെ രസകരമായ ആ രംഗം ചിത്രം കണ്ട ആരും മറക്കാനിടയില്ല. ക്ലാസില്‍ തോറ്റിരുന്നപ്പോള്‍ ടീച്ചര്‍ ഇച്ചാപ്പിയെ ലീഡറാക്കിയത് പ്രേക്ഷകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. പരാജയപ്പെട്ടവന് അധ്യാപിക നല്കിയ പ്രചോദനം മികച്ച സന്ദേശത്തോടെ സൗബിനും ടീമും പറവയില്‍ അവതരിപ്പിച്ചു. ടീച്ചറുടെ വേഷത്തിലെത്തിയത് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യ ഉണ്ണി മായ ആയിരുന്നു. സ്വാഭാവിക അഭിനയ ശൈലിയാല്‍ ഉണ്ണി മായ പറവയിലെ ടീച്ചര്‍ കഥാപാത്രം മികച്ചതാക്കിയിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് തോറ്റ അവസരത്തില്‍ ടീച്ചര്‍ സൗബിനെ ക്ലാസ് ലീഡര്‍ ആക്കിയ സംഭവം അതേ പോലെ സിനിമയിലേക്ക് പകര്‍ത്തുകയായിരുന്നു സൗബിനിലെ സൂത്രധാരന്‍.
Post Your Comments