സഹതാരങ്ങൾക്കൊപ്പം പ്രലോഭന സീനുകൾ അഭിനയിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹ.എല്ലാ അഭിനേതാക്കൾക്കും ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്ന ഏതെങ്കിലുമോരു അഭിനയ രീതി കാണും.ചിലർക്ക് ഇമോഷൻസ് ആകാം ചിലർക്ക് കോമഡിയാകാം എന്നാൽ തനിക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യം അടുത്തിടപെഴകുന്ന പ്രലോഭന രംഗങ്ങളാണെന്ന് താരം പറഞ്ഞു.അത്തരം സീനുകൾ വരുമ്പോൾ വല്ലാതെ അസ്വസ്ഥതയാകാറുണ്ടെന്നും താനൊരു ഒരു നല്ല നടിയായതുകൊണ്ട് , ബുദ്ധിമുട്ട് പുറത്ത് കാണിക്കാതിരിക്കാന്‍ കഴിയുമെന്നും സോനാക്ഷി പറഞ്ഞു .
പുതിയ ചിത്രമായ ഇത്തെഫാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ചാനല്‍ പരിപാടിയ്ക്ക് വന്നപ്പോഴാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ചിത്രം അഭയ് ചോപ്രയാണ് സംവിധാനം നിർവഹിച്ചത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെഡ് ചില്ലിസ് എന്റര്ടെയിന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രം നാളെ പുറത്തിറങ്ങും.
Post Your Comments