
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരപുത്രൻ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിലെന്ന് വാർത്തകൾ.ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രം ‘ആദി’യുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്.
ആക്ഷനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ കൊച്ചിയിൽ വെച്ച് നടന്ന ചിത്രീകരണത്തിനിടയിൽ പ്രണവിന് പരിക്കേറ്റു.കണ്ണാടി പൊട്ടിക്കുന്ന സീന്‍ എടുക്കുന്നതിനിടയിലാണ് പരിക്കേറ്റത്.രക്തം വാർന്നു തുടങ്ങിയപ്പോൾ തന്നെ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് പൂര്‍ണമായും ഭേദമായ ശേഷമേ ചിത്രീകരണം പുനരാരംഭിക്കുകയുള്ളുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments