GeneralNEWSTollywood

ജീവിതത്തിലേക്ക് ഒരു കൈ; മറ്റുള്ളവരില്‍ നിന്നും സാമന്ത വ്യത്യസ്തയാകുന്നത് ഇങ്ങനെ!

തെന്നിന്ത്യന്‍ നടി സാമന്ത ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ജനഹൃദയം കീഴടക്കാറുണ്ട്. താരത്തിന്റെ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ പലര്‍ക്കും മാതൃകയാക്കാവുന്നതുമാണ്. ഇപ്പോഴിതാ പതിനഞ്ചോളം കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നല്‍കി കൊണ്ട് സാമന്ത നാട്യമില്ലാതെ തന്നെ തെന്നിന്ത്യയിലെ ഹീറോയാകുകയാണ്.

പ്രത്യുക്ഷ എന്ന ചാരിറ്റി ട്രസ്റ്റിന്‍റെ കീഴിലാണ് സാമന്തയുടെ കാരുണ്യ പ്രവര്‍ത്തനം. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെ ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടായിരുന്നു സാമന്തയുടെ ട്വീറ്റ്. മാനസിക വൈകല്യമുള്ള കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും പ്രത്യുക്ഷ അവരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button