മലയാളികളുടെ പ്രിയതാരം നസ്രിയ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. വേലക്കാരന് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഫഹദ് ഫാസിലും ഇതിനെക്കുറിച്ച് സൂചന തന്നിരുന്നു. ഇപ്പോള്‍ അതിന് ഉത്തരം നസ്രിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ നല്‍കിയിരിക്കുകയാണ്.
‘ബാംഗ്ലൂര്‍ ഡെയ്സ് ചിത്രം കഴിഞ്ഞ ഉടന്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ‘എന്റെ അടുത്ത ചിത്രമേതെന്ന്’.ഇതാ ഉത്തരം. ഞാന്‍ വീണ്ടും തിരിച്ചുവരുന്നു. പൃഥ്വിരാജും പാര്‍വതിയും ഞാനും ഒന്നിക്കുന്ന അഞ്ജലി മേനോന് ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.’നസ്രിയ പറഞ്ഞു.
ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്.സിനിമയ്ക്ക് തിരക്കഥയും സംവിധാനവും ഒരുക്കുന്നത് അഞ്ജലി മേനോനാണ്.
<
Post Your Comments