ടി.പി രാജീവന് തിരക്കഥയെഴുതി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടി ഇതിഹാസ പുരുഷനായ കുഞ്ഞാലി മരയ്ക്കാരുടെ റോളിലെത്തുമെന്ന വാര്‍ത്ത ചലച്ചിത്ര പ്രേമികള്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്. 2018 മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന കുഞ്ഞാലി മരയ്ക്കാരിന്റെ പ്രാരംഭഘട്ട ജോലികള്‍ നടന്നു വരികയാണ്. കുഞ്ഞാലി മരയ്ക്കാരായി മമ്മൂട്ടി പടവെട്ടാന്‍ വെള്ളിത്തിരയില്‍ എത്തുന്നുവെന്ന ഒദ്യോഗിക സ്ഥിരീകരണം വന്നതോടെ ചിത്രത്തിനെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തി. വാപ്പയുടെ ഇതിഹാസ ചിത്രത്തിനായി കാത്തിരിക്കുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. കുഞ്ഞാലി മരയ്ക്കാരുടെ ഒദ്യോഗിക പ്രഖ്യാപനം എത്തിയതോടെ നടന് ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്ക് പോസ്റ്റില്‍ ചിത്രത്തിന് ആശംസകള്‍ അറിയിച്ചു.
ഇതൊരു ഇതിഹാസ ചിത്രമാകുമെന്നും ,അത്രത്തോളം ആകാംഷയോടെയാണ് ചിത്രത്തെ നോക്കികാണുന്നതെന്നും ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments