BollywoodLatest News

ഫാ​ഷ​ന്‍റെ പേ​രി​ൽ ഈ ​ക്രൂ​ര​ത ജീ​ൻ​സി​നോ​ട് വേണ്ടെന്ന് ബോളിവുഡ് താരം

കാലം മാറുന്നതിന് അനുസരിച്ച് ഫാഷനും മാറും എന്നാൽ ഇതൊരു വല്ലാത്ത മാറ്റമാണെന്ന് ചിന്തിക്കുകയാണ് ബോളിവുഡ് താര സുന്ദരി ബിപാഷ ബസു. കീ​റി​യ ജീ​ൻ​സ് കു​റേ​ക്കാ​ല​മാ​യി ഫാ​ഷ​നാ​ണ്. എ​ന്നാ​ലി​പ്പോ​ൾ ആ ​കീ​റ​ൽ കൂ​ടി​വ​ന്ന് പു​തി​യൊ​രു ഫാ​ഷ​നാ​യി. ഹി​പ്പി​നു താ​ഴോ​ട്ട് തു​ണി​യി​ല്ല.ഈ ക്രൂരത സഹിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം.

ജാ​പ്പ​നീ​സ് ഡി​സൈ​ന​ർ ഡി​സൈ​ൻ ചെ​യ്ത ഈ ​ജീ​ൻ​സ് ആ​മ​സോ​ണ്‍ ഫാ​ഷ​ൻ വീ​ക്കാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സ​മ്മ​ർ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി 20018-ൽ ​ഇ​ത് ഇ​ന്ത്യ​യി​ലും എ​ത്തു​മ​ത്രെ. 425 ഡോ​ള​റാ​ണ് ഇ​തി​ന്‍റെ വി​ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം. ഫാ​ഷ​ന്‍റെ പേ​രി​ൽ ഈ ​ക്രൂ​ര​ത ജീ​ൻ​സി​നോ​ട് ചെ​യ്യ​രു​ത്. ഞ​ങ്ങ​ൾ ജീ​ൻ​സി​നെ ഇ​ഷ്ട​പ്പെ​ടു​ന്നു. ഇ​ത് സ​ങ്ക​ട​ക​ര​മാ​ണ്.ന​ഗ്ന​മാ​യ ജീ​ൻ​സ് ഇ​ഷ്ട​മ​ല്ല എ​ന്ന് ബി​പാ​ഷ എ​ഴു​തി.

ഫാ​ഷ​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളും പ​രീ​ക്ഷി​ക്കു​ന്ന ന​ടി​യാ​ണ് ബി​പാ​ഷ ബ​സു. എ​ത്ര തു​ണി കു​റ​ഞ്ഞ വേ​ഷ​വും ധ​രി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത ന​ടി. ആ ​ന​ടി ജീ​ൻ​സി​നെ ഇ​ത്ര​യ്ക്ക് ന​ഗ്ന​മാ​ക്കി​യ​തി​നെക്കു​റി​ച്ച് അ​ഭി​പ്രാ​യം പറഞ്ഞപ്പോൾ സിനിമാ മേഖലയിൽ ഉള്ളവർ പോലും ഒന്ന് ഞെട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button