കാലം മാറുന്നതിന് അനുസരിച്ച് ഫാഷനും മാറും എന്നാൽ ഇതൊരു വല്ലാത്ത മാറ്റമാണെന്ന് ചിന്തിക്കുകയാണ് ബോളിവുഡ് താര സുന്ദരി ബിപാഷ ബസു. കീറിയ ജീൻസ് കുറേക്കാലമായി ഫാഷനാണ്. എന്നാലിപ്പോൾ ആ കീറൽ കൂടിവന്ന് പുതിയൊരു ഫാഷനായി. ഹിപ്പിനു താഴോട്ട് തുണിയില്ല.ഈ ക്രൂരത സഹിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം.
ജാപ്പനീസ് ഡിസൈനർ ഡിസൈൻ ചെയ്ത ഈ ജീൻസ് ആമസോണ്‍ ഫാഷൻ വീക്കാണ് പരിചയപ്പെടുത്തിയത്. സമ്മർ സീസണിന്റെ ഭാഗമായി 20018-ൽ ഇത് ഇന്ത്യയിലും എത്തുമത്രെ. 425 ഡോളറാണ് ഇതിന്റെ വില. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. ഫാഷന്റെ പേരിൽ ഈ ക്രൂരത ജീൻസിനോട് ചെയ്യരുത്. ഞങ്ങൾ ജീൻസിനെ ഇഷ്ടപ്പെടുന്നു. ഇത് സങ്കടകരമാണ്.നഗ്നമായ ജീൻസ് ഇഷ്ടമല്ല എന്ന് ബിപാഷ എഴുതി.
ഫാഷന്റെ എല്ലാ തലങ്ങളും പരീക്ഷിക്കുന്ന നടിയാണ് ബിപാഷ ബസു. എത്ര തുണി കുറഞ്ഞ വേഷവും ധരിക്കാൻ മടിയില്ലാത്ത നടി. ആ നടി ജീൻസിനെ ഇത്രയ്ക്ക് നഗ്നമാക്കിയതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ സിനിമാ മേഖലയിൽ ഉള്ളവർ പോലും ഒന്ന് ഞെട്ടിയിരിക്കുകയാണ്.
Post Your Comments