തമിഴിലെ യുവ താരം ആര്യ എപ്പോഴും മറ്റു താരങ്ങൾക്ക് പ്രിയപ്പെട്ട ആളാണ്.കാരണം തമാശ പറഞ്ഞും ചിരിച്ചും കളിച്ചും മറ്റുള്ളവർക്ക് സന്തോഷം പകരുന്ന വ്യക്തിത്വമാണ് ആര്യയുടേത് .സഹപ്രവര്‍ത്തകരായ നടിമാരോട് തമാശ രൂപേണ ആര്യ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും കാമുകനെന്ന പോലെ പെരുമാറുന്നതും സ്ഥിരം സംഗതിയാണ്.ആര്യയുടെ പുതിയ ഇര നടി അമല പോളാണ്.
നികുതി വെട്ടിപ്പ് നടത്തിയാതായി അമല പോള്നേരിടുന്ന ആരോപണങ്ങളും അതിനെ പരിഹസിച്ച് അമല നടത്തിയ ബോട്ട് യാത്രയെയും ആര്യയുടെ സൈക്കിൾ സവാരിയോടുള്ള ഭ്രമത്തെക്കുറിച്ചുമെല്ലാം ഇരുവരും പറയുന്നുണ്ട്.
“ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ്. അമല ഞാന്‍ പ്രണയത്തില്‍ വീണുപോയി.” എന്നാണ് ഇത് തമാശയല്ല എന്ന ഹാഷ് ടാഗോടെ ആര്യ പോസ്റ്റ് ചെയ്തത്. “നീയിതാരോടും പറയില്ലെന്ന് വാക്ക് തന്നിട്ടുള്ളതല്ലേ” എന്നാണ് തമാശ നിര്‍ത്തൂ എന്ന ഹാഷ് ടാഗോടെ അമലയും മറുപടി നൽകി.
Post Your Comments