Latest NewsMollywoodNEWSUncategorized

കാറി​ന്‍റെ രജിസ്​ട്രേഷൻ കേരളത്തിലേക്ക്​ മാറ്റുമെന്ന്​ ഫഹദ്​ ഫാസിൽ

കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളത്തിന്‍റെ യുവതാരം ഫഹദ് ഫാസിലിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു .ഇതിനു പിന്നാലെയാണ് കാറി​​​ന്‍റെ രജിസ്​ട്രേഷൻ കേരളത്തിലേക്ക്​ മാറ്റുമെന്ന്​ നടൻ ഫഹദ്​ ഫാസിൽ അറിയിച്ചത്.കേസുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ്​ നൽകിയ നോട്ടീസിന്​ മറുപടിയായാണ്​ ഫഹദ്​ ഫാസിൽ ഇക്കാര്യം വ്യക്​തമാക്കിയത്​. സംഭവുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥർ ഇന്നലെ ഫഹദിനെ കാണാൻ തൃപ്പുണിത്തുറയിലെ ഫ്ലാറ്റിൽ എത്തിയിരുന്നു.അപ്പോഴേക്കും കാറിന്‍റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയിരുന്നു.

ഫഹദ്​ ഫാസിലി​​ന്‍റെ ബെൻസ്​ ഇ ക്ലാസ്​ കാറി​​ന്‍റെ രജിസ്​ട്രേഷൻ പോണ്ടിച്ചേരിയിൽ നടത്തിയത്​ വിവാദമായിരുന്നു. പോണ്ടിച്ചേരിയിൽ നിന്ന്​ എൻ.ഒ.സി ലഭിച്ചാലുടൻ രജിസ്​ട്രേഷൻ മാറ്റുമെന്നും ഫഹദ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments


Back to top button