
തമിഴ് സിനിമയിൽ ചിമ്പു നേടിയെടുത്ത ഒരു മേൽവിലാസമുണ്ട് .ഇടവേളകൾ സംഭവിച്ചാലും ചിമ്പുവിന്റെ സിനിമകൾക്കുള്ള സ്വീകാര്യത അത് കാണിച്ചു തരുന്നുണ്ട്.എന്നാൽ ഒരു നടൻ എന്നതിനപ്പുറം പല മേഖലകളിൽ മികവ് തെളിയിക്കാനും ചിമ്പുവിന് കഴിഞ്ഞു.ഗായകൻ ,സംവിധായകൻ ,എഴുത്തുകാരൻ ,ഗാനരചയിതാവ് എന്നിങ്ങനെ ശ്രദ്ധേയനാണ്.
ഗായകനായ് തമിഴിൽ തിളങ്ങിയ ചിമ്പു തന്റെ നൂറാമത്തെ പാട്ടാണ് ഇപ്പോൾ പാടിയിരിക്കുന്നത്.ഇഷാൻ ദേവ് സംഗീതം ഒരുക്കിയ എൻ ആളോട് സെരുപ്പ കാണോം എന്ന ചിത്രത്തിലാണ് തന്റെ സെഞ്ചുറി ഗാനം സിമ്പു പാടിയത്.ഇതിനൊപ്പം തന്നെ സന്താനം നായകനായി റീലിസിനൊരുങ്ങുന്ന സക്ക പോട് പോട് രാജ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനരരംഗത്തേക്കും പ്രേവേശിച്ചിരിക്കുകയാണ് ചിമ്പു .
Post Your Comments