Latest NewsMollywoodMovie Gossips

ഭാവനയുടെ വിവാഹം നീട്ടിയിട്ടില്ല; വിവാദങ്ങൾക്ക് മറുപടിയുമായി വരന്‍റെ കുടുംബം

തെന്നിന്ത്യൻ താരം ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്നും വരന്‍ നവീന്‍ വിവാഹത്തിന് ഇപ്പോള്‍ തയാറല്ലെന്നുമുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് മറുപടിയുമായി വരന്‍റെ കുടുംബം രംഗത്തെത്തിയത്. ഒക്ടോബറിൽ വിവാഹം നടക്കുമെന്ന തരത്തില്‍ മുമ്പുവന്ന റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമാകാതിരുന്നതിനെ തുടര്‍ന്നാണ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്.

സിനിമ തിരക്കുകളാണ് വിവാഹം നീട്ടിവയ്ക്കാൻ കാരണമെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ താരം സിനിമകൾ ഒന്നുംതന്നെ ഇതുവരെ ഏറ്റെടുത്തിട്ടില്ല എന്നതാണ് വാസ്തവം. നവീന്‍റെ അമ്മ മരിച്ച്‌ ഒരു വര്‍ഷം തികയുന്നതിനായാണ് വിവാഹം നീട്ടിവെച്ചതെന്നും അത് നേരത്തേ എടുത്ത തീരുമാനമായിരുന്നുവെന്നും അടുത്തവര്‍ഷം ആദ്യംതന്നെ വിവാഹമുണ്ടാകുമെന്നും നവീന്‍റെ കുടുബാംഗം ഒരു ചാനലിനോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button