
മലയാള ചലച്ചിത്ര താരങ്ങൾ നികുതി വെട്ടിപ്പ് എന്ന വില്ലന്റെ പിടിയിലാണിപ്പോൾ. അമല പോൾ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളൊക്കെ വാഹന രജിസ്ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ നിൽക്കുമ്പോൾ വിവാദങ്ങൾക്ക് മറുപടിയുമായി നടി അമല പോള്‍ രംഗത്തെത്തിയിരിക്കുകയാണ് . ഇപ്പോള്‍ വള്ളത്തിലുള്ള യാത്രയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും അതിനാല്‍ വിവാദങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നും അമല ഫേസ്ബുക്കില്‍ കുറിച്ചു. കുടയും പിടിച്ച് വളര്‍ത്തു നായയ്ക്കൊപ്പം വള്ളത്തില്‍ പോകുന്ന ചിത്രവും അമല പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
അമലയുടെ വാക്കുകള്‍
‘ചില സമയത്ത് നഗര ജീവിതത്തിന്റെ ഭ്രാന്തതയിലും അനാവശ്യ ഊഹാപോഹങ്ങളില്‍ നിന്നും ഓടി ഒളിക്കണമെന്ന് തോന്നാറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ ബോട്ട് യാത്രയാണ് തെരഞ്ഞെടുക്കാറുള്ളത്. നിയമം ലംഘിച്ചെന്ന ആരോപണമെങ്കിലും നേരിടേണ്ടി വരില്ലല്ലോ. ഇക്കാര്യം ഞാന്‍ എന്റെ അഭ്യുദയകാംക്ഷികളുമായി രണ്ടു തവണ ആലോചിക്കേണ്ടതുണ്ടോ’.
Post Your Comments