‘നേരം’ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് ബോബി സിംഹ. 2016-ലായിരുന്നു നടി രശ്മി മേനോനുമായുള്ള ബോബിയുടെ വിവാഹം. ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ വിശദീകരിച്ച് ബോബി സിംഹ രംഗത്തെത്തി.
“വിവാഹ മോചന വാര്‍ത്ത പ്രചരിച്ചപ്പോള്‍ എനിക്ക് നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നു. എല്ലാവരും എന്നെ വിളിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം നിഷേധിച്ചു കൊണ്ട് രശ്മി അര്‍ഹമായ മറുപടി കൊടുത്തിരുന്നു. വിവാഹ മോചന വാര്‍ത്ത കേട്ടപ്പോള്‍ കടുത്ത രോഷമാണ് തോന്നിയത്. ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധികരിക്കുമ്പോള്‍ എന്നോട് അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ഒരു മര്യാദയുണ്ട്.” ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബോബി സിംഹ വ്യക്തമാക്കി.
Post Your Comments