BollywoodCinemaGeneralMovie GossipsNEWSWOODs

വരുണും നതാഷയും പിരിയാന്‍ കാരണം യുവനടിയോ?

താരപ്രണയങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചകളാണ്. ബോളിവുഡിലെ ചൂടന്‍ പ്രണയിതാക്കള്‍ പിരുന്നതായി വാര്‍ത്ത. നതാഷ ദലാലുമായുള്ള പ്രണയത്തെപ്പറ്റി ബോളിവുഡ് യുവതാരം വരുണ്‍ ധവാന്‍ പുറംലോകത്തെ അറിയിച്ചിട്ട് അധിക കാലമായില്ല എന്നാല്‍ പ്രണയ വാര്‍ത്ത വന്നതിനു പിന്നാലെ, ഇരുവരും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നു റിപ്പോര്‍ട്ടുകള്‍.

വരുണും സഹപ്രവര്‍ത്തകരായ നടിമാരുമായുള്ള ഗോസിപ്പാണ് ഇരുവര്‍ക്കുമിടയിലുള്ള അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്നും സൂചന. ബദ്രിനാഥ് കി ദുല്‍ഹാനിയ എന്ന ചിത്രത്തിന്റെ വര്‍ക്കിനിടയില്‍ ആലിയ ഭട്ടിന്റെ പേരു ചേര്‍ത്തും, തേരാ ഹീറോ എന്ന ചിത്രത്തിനിടയില്‍ നര്‍ഗിസ് ഫക്രിയുടെ പേരു ചേര്‍ത്തും കഥകള്‍ പ്രചരിച്ചിരുന്നു. നിരന്തരമായി ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് നതാഷയെ വിഷമത്തിലാക്കിയിട്ടുണ്ടാവുമെന്നാണ് വിലയിരുത്തല്‍.

താരങ്ങള്‍ സംഘടിപ്പിക്കുന്ന ദീപാവലി പാര്‍ട്ടികളില്‍ വരുണും നതാഷയും പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്‌ ഇരുവരും തമ്മില്‍ അകലത്തിലാണെന്നു വാര്‍ത്തകള്‍ വന്നുതുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button