മമ്മൂട്ടിയും പൃഥിരാജും ഒന്നിച്ച പോക്കിര രാജയുടെ രണ്ടാംഭാഗം ഉടന്‍ ഉണ്ടാകുന്നുവെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാജാ 2 എന്ന പേരില്‍ അനൌണ്സ് ചെയ്ത ആ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വാര്‍ത്തകള്‍ ഒന്നും വരുന്നില്ല. പുലിമുരുകന് ശേഷം വൈശാഖ് അടുത്ത ചിത്രമായി ആലോചിച്ചത് പോക്കിരിരാജയുടെ രണ്ടാം ഭാഗമായ രാജ 2 ആയിരുന്നു. എന്നാല്‍ പിന്നീട് ആ പ്രൊജക്ട് മാറ്റിവച്ച് ഇപ്പോള്‍ നിവിന്‍ പോളിയെ നായകനാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങുകയാണ് വൈശാഖ്.
നിവിന്‍ ചിത്രം പ്രഖ്യാപിച്ചതുമുതല്‍ മമ്മൂട്ടി ആരാധകര്‍ സംശയത്തിലാണ് രാജ 2 ഉപേക്ഷിച്ചോയെന്നു?. എന്നാല്‍ രാജ 2 ഉപേക്ഷിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. മമ്മൂട്ടി ഇപ്പോള്‍ തന്നെ എട്ടിലധികം പ്രൊജക്ടുകളുടെ തിരക്കിലാണ്. രാജ 2 ആകട്ടെ കുറച്ചധികം സമയമെടുത്ത് ചെയ്യേണ്ട ചിത്രമാണ്. 25 കോടിയിലധികം ബജറ്റ് വരുന്ന സിനിമയാണ്. അതുകൊണ്ടുതന്നെ അതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഉണ്ടാവേണ്ടതുണ്ട്. അതുകൊണ്ടാണ് വൈശാഖ് മറ്റൊരു ചിത്രത്തിലേയ്ക്ക് കടന്നതെന്ന് സൂചന.
നിവിന്‍ പോളി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ഉദയ്കൃഷ്ണയാണ്. ആര്യയെ നായകനാക്കി ഒരു തമിഴ് ചിത്രവും വൈശാഖ് പ്ലാന്‍ ചെയ്യുന്നുണ്ട്.
Post Your Comments