സംവിധായകന് വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഇനി നിര്‍മ്മാണ മേഖലയിലേയ്ക്ക്. ഇരുവരും ചേര്‍ന്ന് വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണക്കമ്പനി ആരംഭിച്ചിരിക്കുകയാണ്.
ഈ കമ്പനിയുടെ ആദ്യചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. ‘ഇര’ എന്നാണ് ചിത്രത്തിന് പേര്. ‘സ്റ്റോറി ഓഫ് ആന്‍ അക്യൂസ്ഡ്’ എന്നാണ് ടാഗ്ലൈന്. പേരും ടാഗ്ലൈനും സൂചിപ്പിക്കുന്നത് മലയാള സിനിമയിലും കേരള സമൂഹത്തിലും സമീപകാലത്ത് കോളിളക്കമുണ്ടാക്കിയ ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രം പറയുന്നത് എന്നാണ്.
വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്ന സൈജു എസാണ് ‘ഇര’യുടെ സംവിധായകന്. നവീൻ ജോൺ ആണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. നവാഗതർക്ക് കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു ചിത്രത്തിന്റെ താരനിർണയം നടന്നുവരുകയാണ്.
Post Your Comments