
‘പറവ’ എന്ന സിനിമയിലൂടെ സംവിധായകനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സൗബിന്‍ ഷാഹിര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്.എല്ലാത്തവണയും പോലെ ഇത്തവണയും ഒരു ന്യൂജെന്‍ പൊളി പൊളിക്കാനാണ് സൗബിന്റെ വരവ്. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലാണ് സൗബിന്‍ നായകനായി അഭിനയിക്കുന്നത്. ഷൈജു ഖാലിദും, സമീര്‍ താഹിറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോടും, മലപ്പുറവുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. നൈജീരിയക്കാരനായ സാമുവല്‍ ആബിയോളയും മുഖ്യ കഥാപാത്രമായി ചിത്രത്തിലുണ്ട്.
Post Your Comments