
ചെറിയ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തുകയും നായികയായി മാറുകയും ചെയ്ത നടിയാണ് രചനാ നാരായണന് കുട്ടി. ലക്കി സ്റ്റാറി’ല്‍ ജയറാമിന്റെ നായികയായി തിളങ്ങിയ രചന മറിമായം എന്ന ഹാസ്യപരിപാടിയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്ന വാര്‍ത്ത രചന നാരായണന്‍കുട്ടിയുടെ വിവാഹ മോചന വാര്‍ത്തയാണ്.
രചന വിവാഹിത ആണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. കാരണം സിനിമയില്‍ വരുന്നതിനും മുമ്പാണ് രചനയുടെ വിവാഹവും വിവാഹ മോചനവും നടന്നത്. പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് രചന മനസ്സ് തുറക്കുന്നു.
‘പ്രണയ വിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ എന്റേത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ബിഎഡ് പഠിച്ചത്. ദേവമാത സിഎംഐ സ്കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കിയിരുന്നു. ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള എന്റെ വിവാഹം നടക്കുന്നത് 2011 ജനുവരിയിലായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാ-ഭര്ത്താക്കന്മാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനവും നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അവിടെനിന്ന് സിനിമയിലും എത്തി. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ജീവിതം ഹാപ്പിയുമാണ്’ രചന പറയുന്നു
Post Your Comments