വിവാഹ ശേഷവും തെന്നിന്ത്യന്‍ സിനിമകളിലെ താരമായി നടി പ്രിയാമണി, വിവാഹ ശേഷം മലയാള സിനിമയില്‍ അഭിനയിക്കാനാണ് പ്രിയാമണി ആദ്യമെത്തിയത്. ‘ആഷിഖ് വന്ന ദിവസം’ എന്ന ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയ ഇപ്പോള്‍ വിനയ് ബാലാജി സംവിധാനം ചെയ്യുന്ന കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജി.വി.കെ കമ്പയിന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രമായ ‘നാന പ്രകാര’ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ്. കന്നഡയില്‍ നിന്ന് തമിഴിലേക്കും പ്രിയാമണി ഉടന്‍ സജീവമാകും. വിവാഹ ശേഷവും പഴയ പോലെ തെന്നിന്ത്യന്‍ സിനിമകളിലെ ഹിറ്റ് നായികയാകാനുള്ള ഒരുക്കത്തിലാണ് പ്രിയ.
Post Your Comments