പ്രഭുദേവ നയന്‍താര പ്രണയബന്ധം ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഒന്നാണ്, ഇവരുടെ വഴിപിരിയലും, ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ പ്രഭുദേവയുടെ ഭാര്യ കോടതി കയറിയതുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംവിധായകന് വിഘ്നേശ് ആണ് നയന്‍സിന്റെ പുതിയ കാമുകന്, ഇരുവരും ഒന്നിച്ചുള്ള യാത്രകളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാലിപ്പോള്‍ നയന്‍താരയ്ക്ക് പഴയ കാമുകന് പ്രഭുദേവയെ മറക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് പുതിയ വാര്‍ത്ത. നയന്‍താരയുടെ കൈത്തണ്ടയില്‍ പ്രഭുദേവ എന്ന് പച്ചകുത്തിയിരിക്കുന്നതാണ് അതിനുള്ള തെളിവായി സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നും നയന്‍സിന്റെ കൈത്തണ്ടയില്‍ ആ നാമം മായാതെയുണ്ട് . ആ പേര് നയന്‍താര മായ്ച്ചു കളയാന്‍ ശ്രമിച്ചിരുന്നുവെന്നും. താരം പ്ലാസ്റ്റിക് സര്‍ജറിക്ക് ഒരുങ്ങിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ആ ടാറ്റൂ നയന്‍താര മായ്ച്ചു കളഞ്ഞിട്ടില്ല. പഴയ കാമുകന്റെ ഓര്‍മ്മകള്‍ ഇന്നും അവിടെ അടയാളപ്പെട്ടു കിടക്കുകയാണ്.
Post Your Comments