
ചിരഞ്ജീയുടെ മകന് രാം ചരണ്‍ നിര്‍മ്മാതാവും നായകനുമായി എത്തുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര ആറു കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്, എന്നാല്‍ നിര്‍മ്മാതാവ് രാം ചരണിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു, ചോദിച്ചതിന്റെ ഇരട്ടി നല്‍കാമെന്നായിരുന്നു ചിരഞ്ജീവി പുത്രന്റെ വാഗ്ദാനം. എന്ത് തന്നെയായാലും തങ്ങളുടെ സിനിമയിലേക്ക് നയന്‍താരയെ നായികായി വേണം എന്ന വാശിയിലാണ് ചിത്രത്തിന്റെ അണിയറ ടീം. ‘നരസിംഹ റെഡ്ഡി’ എന്ന ചരിത്ര സിനിമയില്‍ അഭിനയിക്കുന്നത്തിനാണ് നയന്‍സിനെ ക്ഷണിച്ചിരിക്കുന്നത്.
Post Your Comments