പദ്മാവതിക്ക് പിന്നാലെ ജാൻസി റാണിയുടെ ചരിത്രം പറയാനൊരുങ്ങി ബോളിവുഡ്

സിമ്രന്റെ മികച്ച വിജയത്തിന് ശേഷം മറ്റൊരു ശക്തമായ കഥാപാത്രമായി വരാനൊരുങ്ങുകയാണ് കങ്കണ. റാണി ലക്ഷ്മി ഭായിയുടെ ജീവിതകഥ പറയുന്ന മണികര്‍ണികാ: ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിലൂടെ ജാൻസിയിലെ റാണിയായാണ് കങ്കണ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.റാണിയുടെ വേഷത്തില്‍ കഥാപാത്രമായി ഉറയില്‍ വാളുമേന്തി നില്‍ക്കുന്ന കങ്കണയുടെ ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

Share
Leave a Comment