മലയാള സിനിമയില്‍ താര രാജാ ക്കന്‍മാരായി വിലസുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇരുവരും ഇരുവരും സൂപ്പര്‍താരങ്ങളായി വളര്‍ന്നപ്പോഴും തന്റേതായ അഭിനയ ശൈലി കൊണ്ടു കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ജയറാം. ഇപ്പോള്‍ മകന്‍ കാളിദാസും അഭിനയ മേഖലയിലേയ്ക്ക് കടന്നുവന്നു കഴിഞ്ഞു.
നായകനായി വിലസുമ്പോഴും മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി സിനിമകളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, എത്ര വലിയ നടന്മാര്‍ ആണെന്ന് പറഞ്ഞാലും മോഹന്‍ലാലിലും മമ്മൂട്ടിക്കും താന്‍ ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ജയറാം പറയുന്നു.
ഒരു ചാനല്‍ ചര്‍ച്ചയില്‍ തമാശ രൂപേണ ജയറാം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. “എന്നെക്കാള്‍ നന്നായി അവര്‍ രണ്ട് പേരും അഭിനയിക്കും. ശരിയാണ്, എന്നാല്‍ എനിക്ക് ഇപ്പോഴും രണ്ട് മണിക്കൂര്‍ സ്റ്റേജില്‍ നിന്ന് മിമിക്രി അവതരിപ്പിയ്ക്കാന്‍ പറ്റും. ലാലേട്ടനോ മമ്മൂക്കയ്ക്കോ അത് പറ്റില്ല. അതുപോലെ രണ്ടര മണിക്കൂറോളം പഞ്ചാരി മേളം കൊട്ടും ഞാന്‍. ലാലേട്ടനോ മമ്മൂക്കയ്ക്കോ അതും പറ്റില്ല” ജയറാം പറയുന്നു. എന്നാല്‍, എന്നേക്കാള്‍ കഴിവ് കൂടുതല്‍ രണ്ടാള്‍ക്കും അഭിനയത്തിന്റെ കാര്യത്തിലാണെന്നും ജയറാം അഭിപ്രായപ്പെട്ടു.
Post Your Comments