CinemaGeneralMollywoodNEWSWOODs

മണിയുടെ ജീവിതം; നവംബര്‍ 5നു തുടക്കം കുറിയ്ക്കാന്‍ മമ്മൂട്ടിയും

അകാലത്തില്‍ നമ്മെ വിട്ടു പോയ കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്‍റെ പൂജ നവംബര്‍ 5നു നടക്കുന്നു. ആരാധകരോട് വിനയന്‍ തന്നെയാണ് വാര്‍ത്ത പങ്കുവച്ചത്. തുമുഖം രാജ മണിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുക

വിനയന്റെ ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളെ,

കഴിഞ്ഞ ഒന്നരവര്‍ഷമായി Chalakudykaran Changathy എന്ന സിനിമ എടുക്കണമെന്ന് മനസ്സില്‍ തോന്നിയിട്ട്… അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണ്. പക്ഷേ ഒന്നോര്‍ക്കുക, ഈ സിനിമ കലാഭവന്‍ മണിയുടെ biopic അല്ല.

ഇന്ന് മലയാളസിനിമയിലെ ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രമുഖ നടന്മാരും ടെക്നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നവംബര്‍ 5 ഞായറാഴ്ച്ച നടക്കുകയാണ്. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പ്രയത്നത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
വിനയന്‍

ഉമ്മർ മുഹമ്മദ് ആണ് സിനിമയുടെ തിരക്കഥ. സംഗീതം ബിജിബാൽ. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ പൂജയിൽ പങ്കെടുക്കും

shortlink

Related Articles

Post Your Comments


Back to top button