
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന് വൈഷ്ണവ് ഗിരീഷിനെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ട് അധിക നാളുകളായില്ല. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിലെ മിന്നും താരമായ വൈഷ്ണവ് മലയാളികളുടെ ഹൃദയം കീഴടക്കിയത് ചുരുങ്ങിയകാലം കൊണ്ടായിരുന്നു. ശബ്ദമാധുര്യത്താല്‍ അത്ഭുതം തീര്‍ക്കുന്ന വൈഷ്ണവിന്റെ ഓരോ ഗാനങ്ങളും ‘സരിഗമപ’യുടെ ഫ്ലോറില്‍ കയ്യടികള്‍ ഏറ്റുവാങ്ങി. ഒടുവിലതാ തലയുയര്‍ത്തിപ്പിടിച്ചു കൊണ്ട് വൈഷ്ണവ് ‘സരിഗമപ’യില്‍ നിന്ന് മടങ്ങുകയാണ്.കഴിഞ്ഞ ദിവസം നടന്ന ഷോയുടെ ഫൈനല്‍ റൗണ്ടിലാണ് വൈഷ്ണവ് പുറത്തായത്.
Post Your Comments