രാജ മൗലി ഒരുക്കിയ ബാഹുബലിയുടെ ചരിത്ര വിജയത്തിലൂടെ നടന് പ്രഭാസിന്റെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രത്തിന്റെ ഏകദേശ ചിത്രീകരണം പൂര്‍ത്തിയായതായി വാര്‍ത്തകള്‍. എന്നാല്‍ ഇനി ചിത്രീകരിക്കാന്‍ പോകുന്ന ആക്ഷന്‍ സീക്വന്‍സുകള്‍ സംവിധായകന് സുജീത്ത് സിംഗിനെ അസ്വസ്ഥനാക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. പ്രഭാസിന്റെ കടുംപിടുത്തമാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു.
സിനിമയ്ക്കായും കഥാപാത്ര പൂര്ണ്ണതയ്ക്കായും എന്ത് റിസ്ക് എടുക്കാനും അധ്വാനിക്കാനും ചില താരങ്ങള്‍ക്ക് മടിയുണ്ടാകാറില്ല. അത്തരം ഒരു വ്യക്തിയാണ് പ്രഭാസ്. കഠിനമായ നിരവധി ആക്ഷന്‍ രംഗങ്ങളുള്ള സാഹോയില്‍ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കാനാണ് പ്രഭാസ് തീരുമാനിച്ചിരിക്കുന്നത്. പ്രഭാസിന്റെ ഈ തീരുമാനമാണ് സംവിധായകനെ അസ്വസ്ഥനാക്കുന്നത്. എന്നാല്‍ ബാഹുബലി ചിത്രീകരണത്തിനിടയില്‍ പ്രഭാസിന് പരിക്ക് പറ്റുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന് നിര്‍ദ്ദേശിച്ചു. എന്നാല്‍ താരം അതിനു വഴങ്ങുന്നില്ല.
ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീല്‍ നിതിന്‍ മുകേഷ് , ജാക്കി ഷറോഫ്, ചങ്കി പാണ്ഡെ, മന്ദിര ബേദി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments