ലോക സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു ഗോഡ്ഫാദര്. 1972ല്‍ പുറത്തുവന്ന ഈ ചിത്രത്തെ ആധാരമാക്കി പല ഭാഷകളിലും സിനിമകളുണ്ടായി. മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമായിരുന്നു നാടുവാഴികള്‍. 1989ല്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം ഗോഡ് ഫാദറിന്റെ കഥാതന്തുവില്‍ നിന്നും രൂപം കൊണ്ടതാണ്.
എന്നാല്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചിത്രം സംവിധായകന് ഷാജി കൈലാസ് പൃഥിരാജിനെ നായകനാക്കി റീമേക്ക് ചെയ്തു. എന്നാല്‍ നാടുവാഴികളെക്കാള്‍ മുകളില്‍ നില്ക്കുന്ന രചന നിര്‍വഹിക്കാന്‍ എസ് എന്‍ സ്വാമിയ്ക്ക് കഴിഞ്ഞില്ല. തിരക്കഥ വായിച്ച പൃഥി ഈ സിനിമ ചെയ്യുന്നതിനേക്കാള്‍ നല്ലത് ചെയ്യാതിരിക്കുന്നതാണെന്നു അഭിപ്രായപ്പെട്ടു.
തിരക്കഥയില്‍ തൃപ്തനായിരുന്നില്ലെങ്കിലും ആ ചിത്രത്തില്‍ നിന്നും സംവിധായകന് ഷാജി കൈലാസ് പിന്മാറിയില്ല. ഒടുവില്‍ എസ് എന്‍ സ്വാമിയെ മാറ്റി നിര്‍ത്തി ഷാജി കൈലാസ് തന്നെ രചനയും നിര്‍വഹിച്ചുകൊണ്ട് സിംഹാസനം എന്നാ പേരില്‍ ചിത്രം പൂര്‍ത്തിയായി. സായി കുമാര്‍, പൃഥിരാജ് തുടങ്ങിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ചിത്രമാണ് സിംഹാസനം. ബോക്സ് ഒഫിസില്‍ വന്‍ പരാജയമാണ് ആ ചിത്രത്തിന് സംഭവിച്ചത്.
Post Your Comments