
ചെന്നൈ ; റിലീസ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മെര്‍സല്‍ ബോക്സോഫീസ് വിജയമാണെന്ന് അവകാശപ്പെടുന്നത് പച്ചക്കള്ളമെന്നു വിതരണക്കാരന്. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് മെര്‍സലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബോക്സോഫീസിലെ കണക്കുകള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ എളുപ്പമല്ല ഇതിനു ഒരിക്കലും തെളിവ് നല്കാന് സാധിക്കില്ലന്നും ഇദ്ദേഹം പറയുന്നു. ടിക്കറ്റ് വാങ്ങി ബ്ലാക്കില്‍ വില്‍ക്കും ടിക്കറ്റ് ലഭ്യമല്ലാതാകുമ്പോള്‍ പ്രേക്ഷകന് തോന്നും സിനിമ മികച്ചതാണെന്ന് വര്‍ഷങ്ങളായി ഒരേ തന്ത്രമാണ് നമ്മള് പയറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സിനിമ ഗംഭീര വിജയമാണെന്ന് ധരിപ്പിച്ച് തിയേറ്ററിലേക്ക് ആളുകളെ കയറ്റാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അഭിരാമി രാമനാഥന് കൂട്ടിച്ചേര്‍ത്തു.
ദീപാവലി ദിനമായ ഒക്ടോബര്‍ 18-നായിരുന്നു വിജയ് ചിത്രം മെര്‍സലിന്റെ റിലീസ്.
Post Your Comments