CinemaKollywoodNEWS

മലയാളികള്‍ കളിയാക്കിയ മഞ്ജിമയുടെ ടൈം ബെസ്റ്റ് ടൈം

വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഒരു വടക്കന്‍ സെല്‍ഫി’യിലൂടെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന് ആദ്യ ചിത്രം വലിയ അഭിപ്രായമല്ല നേടിക്കൊടുത്തത്. വടക്കന്‍ സെല്‍ഫി ബോക്സോഫീസില്‍ വിജയം കുറിച്ചെങ്കിലും ചിത്രത്തിലെ ഡെയ്സി ജോര്‍ജ്ജ് ആയി അഭിനയിച്ച മഞ്ജിമയുടെ പ്രകടനം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ക്ലൈമാസ് രംഗത്ത് വൈകാരികമായി അഭിനയിച്ച മഞ്ജിമ അതിര് വിട്ട അഭിനയം കാഴ്ചവെച്ചാന്നായിരുന്നു പ്രേക്ഷക വിമര്‍ശനം. മഞ്ജിമയുടെ അഭിനയത്തെ പരിഹിസിച്ചു കൊണ്ട് ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു, എന്നാല്‍ ഇത്തരം കളിയാക്കാലുകള്‍ ഒന്നും തന്നെ മഞ്ജിമയുടെ കരിയറിനെ ബാധിച്ചില്ല, പിന്നീടു മലയാളത്തില്‍ നിന്ന് കോളിവുഡിലേക്ക് ശ്രദ്ധ പതിപ്പിച്ച മഞ്ജിമക്കിപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. ഉടയനിധി സ്റ്റാലിന്‍ നായകനായി അഭിനയിക്കുന്ന ‘ഇപ്പടി വെല്ലും’ എന്ന ചിത്രത്തിലെ നായികയാണ് മഞ്ജിമ. ഗൗരവ് നാരായണനാണ് ചിത്രത്തിന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നവംബറില്‍ റിലീസിന് എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ലൈകാ പ്രൊഡക്ഷന്‍സ് ആണ്.

shortlink

Related Articles

Post Your Comments


Back to top button