സമീപലാകത്ത് മലയാള സിനിമാ ലോകത്ത് തരംഗമായ ഗാനമാണ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വ്വഹിച്ച എന്റമ്മേന്റെ ജിമ്മിക്കി കമ്മല്‍ എന്ന് തുടങ്ങുന്ന പാട്ട്. ചാടുല താളത്തില്‍ ഒരുക്കിയിരിക്കുന്ന പാട്ടിന് ഇതരമലയാളികള്‍ പോലും ചുവടുവച്ചു. ഇങ്ങനെ ഒരു പാട്ട് താനാണ് ഉണ്ടാക്കിയത് എങ്കില്‍ കേരളത്തില്‍ സംഭവിക്കുമായിരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അടുത്തിടെ നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സിനിമ ഒരു വ്യവസായം മാത്രമാണെന്ന് പണ്ഡിറ്റ് തുറന്നടിച്ചത്.
താനാണ് ആ പാട്ട് എഴുതി കംപോസ് ചെയ്തിരുന്നത് എങ്കില്‍, വാക്കുകളടക്കം കീറിമുറിച്ച് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു എന്നും ഒരു സക്സസ്ഫുള്‍ വ്യക്തിയുടെ പേരില്‍ ഇറങ്ങിയത് കൊണ്ട് ആ പാട്ടിനെ ജനങ്ങള്‍ ഏറ്റെടുത്തു എന്നും പണ്ഡിറ്റ് പറഞ്ഞു.
Post Your Comments