മലയാളത്തിന്റെ പ്രിയ നടന് ബാബു ആന്റണി ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. വിദേശത്ത് സെറ്റില്‍ ചെയ്ത് ജീവിക്കുന്ന താരം തന്റെ സിനിമാ സംവിധാന സ്വപ്നത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ”സംവിധാനം തന്റെ ഡ്രീം പ്രൊജക്ടാണ്. മനസ്സിലുള്ള കഥ പല സംവിധായകരോടും പറഞ്ഞിരുന്നു. എന്നാല്‍ അവരെല്ലാം ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് വേറൊരു തലത്തിലേക്ക് പോകുമെന്നും സിനിമ സ്വപ്നം പൂര്‍ത്തികരിക്കാന്‍ ചെയ്തു തരാമെന്നെല്ലാം പറയുന്നു. പക്ഷേ ഞാന്‍ തന്നെ ചെയ്യുന്നതാകും നല്ലതെന്ന് അവര്‍ തന്നെ വീണ്ടും ഇങ്ങോട്ട് പറഞ്ഞു. അങ്ങനെ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഒന്നുരണ്ടു നിര്‍മാതാക്കള്‍ വന്നു. അവര്‍ ഈ ക്യാരക്ടറിന് ഇന്നയാളെ സെലക്ട് ചെയ്യണം ഇയാള്‍ക്ക് സാറ്റലൈറ്റ് റേറ്റുണ്ട് എന്നൊക്കെ അഭിപ്രായപ്പെട്ടു. സാറ്റലൈറ്റ് റേറ്റിനു വേണ്ടിയല്ല ഓഡിയന്‍സിന് വേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് ഞാന്‍ അവരോടു പറഞ്ഞു. അങ്ങനെ അത് പല നിര്‍മാതാക്കളും ഇട്ടിട്ട് പോയി. പറ്റിയ പ്രൊഡ്യൂസറെ കിട്ടിയാല്‍ തീര്‍ച്ചയായും ആ സിനിമ ചെയ്യും. പക്ഷേ, അതിനായി ഞാന്‍ വളരെ കാര്യമായൊന്നും ശ്രമിക്കാറില്ല.”
ഒരു ലവ് സ്റ്റോറിയാണ് മനസ്സില്‍. പിന്നൊരു ആക്ഷന്‍ സ്റ്റോറി കൂടിയുണ്ട്. ഈ രണ്ടു സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യൂ. അടിസ്ഥാനപരമായി ഞാനൊരു നടനാണ്. ഒരു സംവിധായകനാകാനൊന്നുമില്ലയെന്നും ഒരു അഭിമുഖത്തില്‍ ബാബു ആന്റണി വ്യക്തമാക്കി.
Post Your Comments