‘സ്വപ്ന സഞ്ചാരി’ എന്ന കമല്‍ ചിത്രത്തിലൂടെയാണ് നടി അനു ഇമ്മാനുവല്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീടു എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി എത്തിയ അനു വളരെ വേഗമാണ് തെലുങ്ക്, തമിഴ് സിനിമകളിലെ തിരക്കേറിയ നായികയായത്. തെലുങ്ക് സൂപ്പര്‍ താരം പവന് കല്യാണുമൊത്ത് ആദ്യ സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ് അനു. പവന് കല്യാണുമായുള്ള ആദ്യ ദിവസത്തെ ചിത്രീകരണത്തിനിടെ വല്ലാതെ ഭയപ്പെട്ടുവെന്നും അനു വ്യക്തമാക്കുന്നു. അതൊരു പ്രണയ രംഗമായിരുന്നു . ഡയലോഗുകള്‍ മനപാഠാമാക്കിയാണ് അദ്ദേഹത്തിനു മുന്നില്‍ നിന്നത്, പക്ഷെ ഭയം എന്നെ പിടികൂടി അതോടെ മനപാഠാമാക്കിയ സംഭാഷണങ്ങളും മറന്നുപോയി, അനു പറയുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അനുഗ്രഹിക്കപ്പെട്ട നിമിഷം പോലെയാണെന്നും അനു ഇമ്മാനുവല്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍ താരം പവന് കല്യാണുമൊത്തുള്ള അഭിനയത്തെക്കുറിച്ച് അനു ഇമ്മാനുവല്‍ പങ്കുവച്ചത്.
Post Your Comments