ജയലളിതയുടെ മരണത്തോടെ കലുഷിതമായ തമിഴ് നാട് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്ഹാസന്, വിജയ്, വിശാല്‍ തുടങ്ങിയവര്‍. ഇവര്‍ക്ക് പിന്തുണയുമായി ആരാധകരും കൂടെയുണ്ട്. അതിനു പിന്നാലെ നടന് അജിത്തും രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ്ഫാന്സിന്റെ ആഗ്രഹം.
എന്നാല്‍ ആരാധകരുടെ ആവശ്യത്തെ നിരസിച്ചിരിക്കുകയാണ് താരം. രാഷ്ട്രീയത്തിലേയ്ക്ക് വരണമെന്ന് ആരാധകര്‍ പറഞ്ഞപ്പോള്‍ ‘തനിക്ക് ചേരാത്ത മേഖലയാണ് രാഷ്ട്രീയം’ എന്നാണ് അജിത്ത് മറുപടി നല്‍കിയത്. തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഈ വിഷയത്തില്‍ ആരും തന്നെ നിര്‍ബന്ധിക്കരുതെന്നും അജിത്ത് ആവശ്യപ്പെട്ടു.
Post Your Comments