GeneralKollywoodLatest NewsNEWSWOODs

വിജയ്‌ ചിത്രത്തിന്‍റെ വ്യാജ ബോക്സ് ഓഫീസ് വാര്‍ത്തകള്‍ക്കെതിരെ പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍ രംഗത്ത്

വിജയ്‌ നായകനായി എത്തിയ മേര്സല്‍ വിവാദങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമാണ്. കേന്ദ്ര ഗവന്മേന്റ്റ് നയങ്ങളെ വിമര്ശിക്കുന്നുവെന്ന തരത്തില്‍ വിവാദമായതോടെ ചിത്രത്തിന് വന്‍ പ്രചാരം ലഭിച്ചു. ആറ്റ്ലി- വിജയ്‌ കൂട്ടുകെട്ടില്‍ ഒരുനിയ ഈ ചിത്രം രജനീകാന്തിന്റെ എന്തിരന് ശേഷം ലോകത്താകമാനമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമാണെന്ന പ്രചാരമാണ് ഇപ്പോള്‍ നടക്കുന്നത്. 200കോടി രൂപയിലധികം കളക്ഷന്‍ നേടി മെര്‍സല്‍ മുന്നേറുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന ആരോപണവുമായി പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍ രംഗത്ത് .

ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്നും ഇത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി സൃഷ്ടിക്കുന്ന അമിതപ്രചരണത്തിന്റെ ഭാഗം മാത്രമാണെന്നും പ്രശസ്ത ഡിസ്ട്രിബ്യൂട്ടര്‍ അഭിരാമി രാമനാഥന്‍ ആരോപിച്ചു. വളരെ കാലമായി ഉപയോഗിച്ചുവരുന്ന ഒരു തന്ത്രമാണ് ഇതെന്നും ഒരു പ്രമുഖ തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അഭിരാമി രാമനാഥന്റെ വാക്കുകള്‍ ഇങ്ങനെ “1976 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. പണ്ട് കാലങ്ങളില്‍ സിനിമകള്‍ക്ക് പ്രചാരം നല്‍കുന്നതിന്റെ ഭാഗമായി കൂടിയ നിരക്കില്‍ ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇത് സിനിമയിലെ ഉളളടക്കം എന്തെന്നറിയാനുള്ള പ്രേക്ഷകന്റെ ആകാംഷ ഉയര്‍ത്തുന്ന ഘടകമായിരുന്നു. ഇതേ തന്ത്രം ഈ കാലഘട്ടത്തിലും തുടരുകയാണ്. ഒരു ചിത്രം 200 കോടി രൂപ കളക്ഷന്‍ നേടിയെന്ന് പറയുമ്പോള്‍ ആ ചിത്രം കാണാനുള്ള ആഗ്രഹം പ്രേക്ഷകരില്‍ ഉണ്ടാകും. തെളിവുകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ബോക്സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്ന് അറിയിച്ചുകൊണ്ടുള്ള വാദങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ല. ഇതുകൊണ്ടാണ് കളക്ഷന്‍ വിവരങ്ങള്‍ പരസ്യമായി പറയുന്നത്. എന്നാല്‍ തീയറ്റര്‍ പ്രദര്‍ശനം അവസാനിക്കാതെ ഒരു നിര്‍മാതാവിനും തന്റെ ചിത്രത്തിന്റെ കളക്ഷന്‍ എത്രയാണെന്ന് അറിയാന്‍ കഴിയില്ലെന്ന് ഒരു വിതരണക്കാരന്‍ എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും”, രാമനാഥന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button