GeneralNEWSUncategorized

മരണത്തില്‍ നിന്ന് കൈപിടിച്ചു കയറ്റിയ കൂട്ടുകാരിയാണവള്‍; ഗായിക സെലീന

ഗായിക സെലീന ഗോമസിന് ജീവിതം തിരികെ നല്‍കിയത് അവളുടെ പ്രിയ കൂട്ടുകാരിയാണ്‌. ഫ്രാന്‍സിയ റൈസ എന്ന സുഹൃത്തില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ജീവിച്ചിരിപ്പിണ്ടാകില്ലെന്ന് ഗായിക സെലീന വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് സെലീന ശസ്ത്രക്രിയയ്ക്ക് വിധേയായത് കഴിഞ്ഞ സെപ്തംബര്‍ മാസമായിരുന്നു. വൃക്ക തകരാറിലാണെന്ന് അറിഞ്ഞ നിമിഷം തനിക്ക് എല്ലാം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു സെലീന പറയുന്നു, അവിടെ നിന്നാണ് ഫ്രാന്‍സിയ റൈസ എന്ന കൂട്ടുകാരി സെലീനയ്ക്ക് പുതുജീവന്‍ നല്‍കിയത്.

വൃക്ക നല്‍കാന്‍ തയ്യാറായ ഫ്രാന്‍സിയ റൈസ ആത്മസുഹൃത്തിനോടാണ് സെലീന ഏറെ കടപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിയുടെ ത്യാഗത്തെ ഏറ്റവും വലിയ ഗിഫ്റ്റ് ആയിട്ടാണ് സെലീന വിശേഷിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ചാനല്‍ അഭിമുഖത്തില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോഴാണ് സുഹൃത്ത് ചെയ്ത ത്യാഗത്തെക്കുറിച്ച് സെലീന വികാരഭരിതയായത്.

shortlink

Related Articles

Post Your Comments


Back to top button