ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച മോഡല്‍ റീബാ മോണിക്കയെ പിന്തുടരുകയും പ്രണയാഭ്യര്‍ത്ഥന നടത്തികൊണ്ടുള്ള സന്ദേശങ്ങള്‍ പതിവായി അയക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. 28കാരനായ യുവാവിനെ മഡിവാള പൊലീസാണ് അറസ്റ്റ് ചെയ്തത്. റീബയുടെ പരാതിയിന്മേലാണ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാന്ക്ലിന് വിസില്‍ അറസ്റ്റിലാകുന്നത്. ഫ്രാന്ക്ലിനെതിരെ ഐപിസി സെക്ഷന്‍ 354ഡി പ്രകാരം കേസ് ചാര്‍ജ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ റീബ കഴിഞ്ഞ 13 വര്‍ഷമായി ബംഗളൂരുവില്‍ സ്ഥിരതാമസമാണ്. മഡിവാളയിലെ ഹൊസൂര്‍ മെയിന്‍ റോഡിലുള്ള സെന്റ് ആന്റണീസ് പള്ളീയില്‍ പോകുമ്പോള്‍ ഇയാള്‍ സ്ഥിരമായിതന്നെ പിന്തുടരാറുണ്ടെന്നും പതിവായി തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും താരം പറയുന്നു.
തന്നെ പ്രണയിക്കണമെന്നും വിവാഹം ചെയ്യണമെന്നുമുള്ള അഭ്യര്‍ത്ഥനകളാണ് സന്ദേശങ്ങളിലെ ഉള്ളടക്കം. സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് മോശമായ സന്ദേശങ്ങളും ഇയാള്‍ അയച്ചിരുന്നു. റീബയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മെയ് ഏഴാം തീയതി ഇത്തരം പ്രവര്‍ത്തികള്‍ തുടരരുതെന്നു താന്‍ അയാളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ രണ്ട് മാസത്തോളം ശല്യമില്ലാതിരുന്ന ഇയാള്‍ വീണ്ടും ഈ പ്രവര്‍ത്തികള്‍ തുടരുകയാണ്. ഇതിനെ തുടര്‍ന്നാണ് റീബ പരാതി നല്‍കിയത്.
ഒരു സ്ത്രീയെ അവരുടെ താല്പര്യമില്ലാതെ പിന്തുടരുകയും ഏതെങ്കിലുമൊരു ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നത് കുറ്റകരമായ പ്രവര്‍ത്തിയാണെന്ന് ചൂണ്ടികാണിച്ച പൊലീസ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തു.
നീരജ് മാധവ് നായകനാകുന്ന പൈപ്പിന് ചുവട്ടിലെ പ്രണയമാണ് റീബയുടെ ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രം. ജയ് നായകനാകുന്ന ചിത്രത്തിലൂടെ കോളീവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.
Post Your Comments