CinemaMollywoodNEWSUncategorized

നിവിന്‍ പോളി ചിത്രത്തിലെ നായിക റെഡ് സ്ട്രീറ്റിലേക്ക് പോയതിന്‍റെ കാരണം ഇതാണ്!

ആരും ഇത് വരെ ചെയ്യാത്ത ധൈര്യത്തോടെയും ചങ്കൂറ്റത്തോടെയും നടി ശോഭിത ധുല്‍പാല റെഡ് സ്ട്രീറ്റിലേക്ക് പോയി. നിവിന്‍ പോളിയുടെ പുതിയ ചിത്രമായ മൂത്തോനിലെ നായിക ശോഭിതയാണ് ചുവന്ന തെരുവിലേക്ക് സധൈര്യം കയറി ചെന്നത്. ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷത്തിലെത്തുന്ന ശോഭിത കഥാപാത്രത്തെക്കുറിച്ച് മനസിലാക്കാനും പഠിക്കാനുമാണ് റെഡ് സ്ട്രീറ്റിലേക്ക് പോയത്. മുംബൈയിലെ റെഡ് സ്ട്രീറ്റിലെ സ്ത്രീകളുമായി ശോഭിത കൂടികാഴ്ച നടത്തുകയും അവരുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. കഥാപാത്രത്തെക്കുറിച്ചു മനസിലാക്കിയതിനാല്‍ ആ വേഷം ചെയ്യാനുള്ള താല്‍പര്യം വര്‍ധിച്ചുവെന്നും ശോഭിത പറയുന്നു. ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button