CinemaGeneralNEWS

അത്തരം കാര്യങ്ങള്‍ അറിവില്ലായ്മയില്‍ നിന്ന് ഉണ്ടാകുന്നതാണ്; മുരളി ഗോപി

വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളവയാണ് മുരളി ഗോപി ചിത്രങ്ങള്‍. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ മുതല്‍ സമീപ കാലത്ത് ഇറങ്ങിയ ‘ടിയാന്‍’ വരെയുള്ള ചിത്രങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരം ആരോപണങ്ങളൊക്കെ അറിവില്ലായ്മയില്‍ നിന്ന് ഉണ്ടാകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുരളി ഗോപിയുടെ വാക്കുകളിലേക്ക്

“കലയെ ഒരിക്കലും ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായോ, പാര്‍ട്ടിയുടെ വീക്ഷണമായോ കൂട്ടി വായിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമ ഒരു ഫിക്ഷണല്‍ വര്‍ക്ക് ആണ്. സമൂഹത്തിലുള്ള എല്ലാ കാര്യങ്ങളും അതില്‍ പ്രതിഫലിച്ചേക്കാം. ചിത്രത്തിലെ ഓരോ സീനും എടുത്തു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ഒരു കലാകാരന് ഇല്ല. മറിച്ച് പ്രേക്ഷകനാണ് ആ സിനിമയില്‍ നിന്ന് എന്താണ് ഉള്‍ക്കൊള്ളേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ടിയാനില്‍ യഥാര്‍ത്ഥ ഹിന്ദുത്വത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.എല്ലാ പ്രത്യയ ശാസ്ത്രങ്ങള്‍ക്കും രണ്ടു പക്ഷമുണ്ട്. ഒന്ന് യഥാര്‍ത്ഥ ആശയം ഉള്‍ക്കൊള്ളുന്നവര്‍, രണ്ടാമത്തെ വിഭാഗം പൊള്ളയായ ആശയം സൂക്ഷിക്കുന്നവര്‍. ഈ ദേശം തന്നെ മുന്നോട്ടു വയ്ക്കുന്ന ജ്ഞാനം എല്ലാ മതസ്ഥര്‍ക്കും ഒരുമിച്ച് ഇരിക്കാനുള്ള ഇടം എന്നതാണ്”.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ‘പോയിന്‍റ് ബ്ലാങ്ക്’ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.

shortlink

Related Articles

Post Your Comments


Back to top button