BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

മണിക്കൂറുകള്‍ ക്യൂ നില്‍ക്കാന്‍ കഴിയുന്നവര്‍ക്ക് ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്ക്കാന്‍ സാധിക്കാത്തതിനെതിരെ വിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍

 

ദേശീയ ഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ഒരുവന് ലഭിച്ച ശിക്ഷണത്തിന്റെ ഭാഗമാണെന്നു നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേര്‍ പറഞ്ഞു. പൂണെയില്‍ ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണ ശാലകളിലും പാര്‍ട്ടികളിലും മറ്റും വരിയില്‍ നില്‍ക്കാന്‍ മടിയില്ലാത്തവര്‍ക്ക് വെറും 52 സെക്കന്റ് ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്ക്കാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണെന്നു അനുപം ഖേര്‍ ചോദിച്ചു. സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സന്ദര്‍ഭത്തില്‍ പലരും അതിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. സിനിമ തിയ്യറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടായിരുന്നു നടി വിദ്യാ ബാലനും ഗായകന്‍ സോനു നിഗവും കൈകൊണ്ടത്. എന്നാല്‍ നടന്‍ അരവിന്ദ് സ്വാമിയും ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ദേശീയ ഗാനം നിര്‍ബന്ധമാക്കിയത് മികച്ചതാണെന്ന അഭിപ്രായമാണ് പങ്കുവച്ചത്.

‘ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കെരുതെന്നാണ് ചിലരുടെ അഭിപ്രായം. പക്ഷെ എന്നെ സംബന്ധിച്ച്‌ ദേശീയ ഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ഒരുവന് ലഭിച്ച ശിക്ഷണത്തിന്റെ ഭാഗമാണ്. നമ്മുടെ അച്ഛനെയും അമ്മയെയും അധ്യാപകരെയും മുതിര്‍ന്നവരെയും കാണുമ്പോള്‍ നാം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. അത് അവരോടുള്ള ബഹുമാനം കൊണ്ടാണ്.അതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നമ്മുടെ രാജ്യത്തോടുള്ള ബഹുമാനം കൊണ്ടാണ്. മണിക്കൂറുകള്‍ ഭക്ഷണ ശാലകളിലും സിനിമ ഹാളുകളിലും പാര്‍ട്ടികളിലും മറ്റും വരിയില്‍ നില്‍ക്കാന്‍ മടിയില്ലാത്തവര്‍ക്ക് വെറും 52 സെക്കന്റ് ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്ക്കാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണ് – അനുപം ഖേര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button