തെന്നിന്ത്യന്‍ താരം ഖുശ്ബു ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നു. താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ ഈയിടെ ആരാധകര്‍ക്കിടയില്‍ പരന്നിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഖുശ്ബു തന്നെ ഈ വിഷയത്തിന്റെ നിജ സ്ഥിതി വെളിപ്പെടുത്തി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഖുശ്ബു ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.
‘സുഹൃത്തുക്കളെ ഞാന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ ധാരാളമായി കേള്‍ക്കുന്നു. എനിക്കൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടതുണ്ട്. അടുത്ത മാസം നാലാം തിയതിയിലേക്കാണ് അത് നിര്‍ദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടാഴ്ചയോളം വിശ്രമിക്കേണ്ടതായുണ്ട്. എല്ലാവരുടെയും കരുതലിന് നന്ദി- ഖുശ്ബു കുറിച്ചു.
ബാലതാരമായി സിനിമയില്‍ എത്തുകയും മലയാളം,കന്നഡ,തെലുഗ് തുടങ്ങിയ ഭാഷകളില്‍ മുന്‍നിരനായികയായി മാറുകയും ചെയ്ത നടിയാണ് ഖുശ്ബു. ജനകീയ നടിയായി തിങ്ങുന്ന ഖുശ്ബു തമിഴ്നാട് രാഷ്ട്രീയത്തിലും സജീവമാണ്. താരത്തിന്റെ പേരില്‍ അമ്പലം വരെ പണികഴിപ്പിച്ചിട്ടുണ്ട് തമിഴ്നാട്ടിലെ ആരാധകര്‍.
Leave a Comment