
സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നര്‍ത്തകി കൂടെയാണ് ശോഭന. നൃത്തത്തില്‍ അഗാധ പാണ്ഡിത്യമുള്ള താരം ഇപ്പോള്‍ നൃത്തപരിപാടികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. ശോഭനയുടെ കാര്യവും മറിച്ചല്ല. ഇക്കാര്യം വ്യക്തമായ അറിയാവുന്നതുകൊണ്ട് തന്നെ താരം മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശോഭന മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ശോഭനയോടൊപ്പം നില്ക്കുന്ന അനന്തനാരായണിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏഴുവയസ്സുകാരിയായ അനന്തനാരായണിയുടെ ചിത്രമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.ആരാണ് പകർത്തിയതെന്ന് അറിയില്ലെങ്കിലും പ്രിയപ്പെട്ട അഭിനേത്രിയെയും മകളെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments